മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേർ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പിടിയിലായവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്.
കഴിഞ്ഞ ജനുവരി മാസം മുതൽ പെൺകുട്ടി പീഡനത്തിന് ഇരയാകുകയാണെന്ന് പോലീസ് പറയുന്നു. ആൺ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള പീഡനം.
പ്രതി പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും കൈമാറി. ഇവർ ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൗമാരക്കാരിയെ പീഡിപ്പിച്ചു. നിരവധി തവണ കൂട്ടലൈംഗീക പീഡനത്തിന് പെൺകുട്ടി ഇരയായതായി പോലീസ് പറയുന്നു.
മുംബൈയുടെ പലഭാഗത്തുവച്ചും പീഡനം നടന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകൾ, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.