രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറുകോശങ്ങളാണ് പ്ലേറ്റ്ലെറ്റുകൾ. ഇത് അമിതമായി രക്തം നഷ്ടപ്പെടുന്നതിനെ തടയുന്നു.
വൈറല്‍ രോഗങ്ങള്‍, കാന്‍സര്‍, ചില ജനിതകരോഗങ്ങള്‍ എന്നിവ പ്ലേറ്റ്‍ലെറ്റിൻ്റെ എണ്ണം കുറയ്ക്കാൻ കാരണമാവുന്നു. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴിയും പ്ലേറ്റ്‍ലെറ്റിൻ്റെ എണ്ണം കൂട്ടാം.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, കാപ്സിക്കം, കിവി, പച്ചച്ചീര, ബ്രൊക്കോളി തുടങ്ങിയവയെല്ലാം കഴിക്കാം. വിറ്റാമിൻ കെ ധാരാളം അടങ്ങിയ പച്ചച്ചീര, ഉലുവ തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്.
കാത്സ്യം, വിറ്റാമിൻ ഡി, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവയുടെ ഇവയുടെ ഉറവിടമായ പാല്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വൈറ്റമിന്‍ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു.