ന്യൂഡൽഹി: അഫ്ഗാനിസ്താന്റെ മണ്ണ് ഒരു തരത്തിലുള്ള ഭീകരവാദത്തിനും അനുവദിക്കരുതെന്ന് താലിബാന് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ. സ്വന്തം മണ്ണിലെ ഭീകരവാദം തടയുമെന്ന താലിബാന്റെ പ്രതിജ്ഞാ ബദ്ധത നടപ്പാക്കണമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
“അഫ്ഗാനിലെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ആഗോള സമൂഹം ഒത്തുചേരണം . സഹായം ചെയ്യുന്നവർക്ക് തടസ്സമില്ലാതെ നേരിട്ടുള്ളതുമായ പ്രവേശനം നൽകണം. അഫ്ഗാനിസ്താന്റെ മണ്ണിനെ ഒരു തരത്തിലും ഭീകരവാദത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന താലിബാന്റെ പ്രതിബദ്ധത നടപ്പാക്കണം. അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിശാലമായ ഒരു ഉൾക്കൊള്ളലാണ് ലോകം പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.”