ഭോപാല്‍: കോവിഡിനെ തുടർന്ന് മൂന്ന് മാസമായി അടച്ചിട്ട മധ്യപ്രദേശിലെ കടുവ സങ്കേതങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തുറക്കുന്നു. കന്‍ഹ, ബന്ധവ്ഘര്‍, സത്പുര, പെഞ്ച്, പന്ന, സഞ്ജയ് ദുബ്രി ടൈഗര്‍ റിസര്‍വുകളാണ് തുറക്കുന്നത്.
സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ചൊവ്വാഴ്ച മാത്രം 3200 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. രാജ്യത്ത് മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളത്, 526. രാജ്യത്ത് ആകെ 2018ലെ കണക്ക് പ്രകാരം 2,967 കടുവകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.