ബാദുഷ സിനിമാസിൻ്റെ ആദ്യ നിർമാണത്തിൽ ദിലീപ് നായകനാകുന്ന വോയ്സ് ഓഫ് സത്യനാഥൻ വരുന്നു.ദീർഘകാലത്തെ ആഗ്രഹത്തിനും ശ്രമത്തിനും സാക്ഷാത്കാരം കൂടിയാണ് ബാദുഷ സിനിമാസ് എന്ന നിർമാണ സംരംഭം.ദിലീപിൻറെ ഗ്രാൻഡ് പ്രൊഡക്ഷൻസുമുണ്ട്.
വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിക്കുന്നത് റാഫിയാണ്.ദിലീപ് മുഖ്യവേഷത്തിലെത്തുന്ന വോയ്സ് ഓഫ് സത്യനാഥൻ സിനിമയിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഞങ്ങളുടെ ആദ്യ സംരംഭത്തിന് നിങ്ങളുടെ ഓരോരുത്തരുടെയും എല്ലാ പ്രാർഥനകളും ഉണ്ടായിരിക്കുമെന്നു കരുതുന്നു എന്ന് നന്ദിഅറിയിച്ചു കൊണ്ട് ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.