കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം എല്‍ഡിഎഫ് ഇന്ന് ചര്‍ച്ച ചെയ്യും. യുഡിഎഫിനുള്ളിലെ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതോടെ 21 കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌കരിക്കും. നിലവില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 17, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് തൃക്കാക്കരയിലെ കക്ഷിനില. ഇതില്‍ ഒരു സ്വതന്ത്രന്‍ എല്‍ഡിഎഫിനെയും നാലുപേര്‍ യുഡിഎഫിനെയുമാണ് പിന്തുണയ്ക്കുന്നത്.
തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് യുഡിഎഫ് തര്‍ക്കം പരിഹരിച്ചത്. അതേസമയം, അധ്യക്ഷയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയിലാണ്. കേസെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കാത്തതിനാല്‍ തുടര്‍നടപടികള്‍ തടസപ്പെട്ടു. അജിത തങ്കപ്പനെതിരെ കേസെടുത്ത് അന്വേഷണം നല്‍കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.