തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡയറ്റിൽ അധ്യാപക നിയമനം അട്ടിമറിക്കാൻ നീക്കമെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ. തസ്തികകൾ റിപ്പോർട്ട് ചെയ്ത് ഏഴ് വർഷമായിട്ടും ഒരു നിയമനം പോലും ഇതുവരെ നടന്നിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. പത്ത് വർഷമായി ഡയറ്റിൽ നിയമനത്തിനായുള്ള കാത്തിരിപ്പിലാണ് ഉദ്യോഗാർത്ഥികൾ.
ഡയറ്റിൽ 14 ജില്ലകളിലും പ്രിൻസിപ്പാളും അധ്യാപകരുമുണ്ട്.നിലവിൽ 143 സ്കൂൾ അധ്യാപകരെ ഡെപ്യുട്ടേഷനിൽ നിയമിച്ചാണ് പ്രവർത്തനം.ഒരുവർഷത്തെക്കാണ് നിയമിച്ചതെങ്കിലും കാലാവധി ദീർഘിപ്പിക്കുകയാണ്.പിഎസ്‍സി വഴിയുള്ള നിയമനം തങ്ങളെ ബാധിക്കുമെന്ന ഡെപ്യുട്ടേഷൻകാരുടെ ഹർജിയിലെ സ്റ്റേ ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്‍റെ തടസവാദങ്ങൾ. സ്റ്റേ ബാധകമല്ലാതെ ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യണം എന്ന ആവശ്യത്തിൽ സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.