തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിംഗ് നടത്തണമെന്ന് സുപ്രിംകോടതി. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന സുപ്രിംകോടതിയുടെ മുൻ ഉത്തരവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷമാണ് ഉത്തരവിട്ടത്. എന്നാല്‍ ക്ഷേത്രം ട്രസ്റ്റിനെ കൂടി ഓഡിറ്റിങ്ങില്‍ ഉള്‍പ്പെടുത്താന്‍ ഉപദേശക സമിതിയും ഭരണ സമിതിയും തീരുമാനമെടുത്തു. ഇതിന്‍റെ ഭാഗമായി ഓഡിറ്റിനായി സ്വകാര്യ കമ്പനിയെ ക്ഷേത്രം ഭരണ സമിതി ചുമതലപ്പെടുത്തുകയും ചെയ്തു. ഓഡിറ്റ് നടത്താനുള്ള തീരുമാനത്തില്‍ ഇളവ് തേടിയാണ് ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചത്. ക്ഷേത്ര ഭരണത്തിലോ വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ കൂടി ഓഡിറ്റിങ്ങില്‍ ഉള്‍പ്പെടാത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ട്രസ്റ്റ് ഹരജിയിലൂടെ ആവശ്യപ്പെട്ടു.ഇങ്ങനെ ഓഡിറ്റിങ് നടത്താൻ ഭരണ സമിതിക്കും ഉപദേശക സമിതിക്കും അധികാരമില്ലെന്നും ട്രസ്റ്റ് വാദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ട്രസ്റ്റിനെ ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കരുതെന്ന ഭരണസമിതി നിലപാടിന് കോടതി അംഗീകാരം നല്‍കി.