ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 80.13 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പക്കല്‍ ബാക്കിയുള്ള 4.52 കോടി വാക്‌സിന്‍ ഡോസുകള്‍ക്ക് പുറമെയാണിത്.
രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനും കേന്ദ്ര സര്‍ക്കാര്‍ സംഭരിച്ച് സൗജന്യമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ ഒരു കോടിയലധികം പേര്‍ രണ്ട് ഡോസും സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.