മെൽബണ്‍: ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുകയും മതിലുകൾ തകരുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഭൂചലനമാണുണ്ടായത്.നഗരത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആളുകള്‍ക്ക് വൈദ്യുതിയില്ലാതായെന്നും കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോര്‍ട്ട് ചെയ്യുന്നു.ദക്ഷിണ ആസ്ത്രേലിയ സംസ്ഥാനത്ത് പടിഞ്ഞാറ് 800 കിലോമീറ്റര്‍ അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് വടക്ക് 900 കിലോമീറ്റര്‍ (600 മൈല്‍) അകലെ സിഡ്നിയും വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.