ന്യൂഡൽഹി: ന്യൂയോർക്കിൽ ഈ ആഴ്ച നടക്കുന്ന യുഎൻ പൊതുസമ്മേളനത്തിനിടയിൽ നടത്താനിരുന്ന സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി.താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത് യോഗം റദ്ദാക്കുന്നതിലേക്ക് എത്തിച്ചത്.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ഈ യോഗം നടത്താറുണ്ട്.താലിബാനെ ഇന്ത്യ ഇതുവരെയും അംഗീകരിച്ചിട്ടില്ല. കൂടാതെ പല ലോക രാജ്യങ്ങളും കാബൂളിലെ പുതിയ ഭരണത്തെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ പല കാബിനറ്റ് മന്ത്രിമാരും യുഎന്നിന്റെ കരിമ്പട്ടികയില്‍ പേരുള്ളവരാണ്.താലിബാൻ സർക്കാരും അതിന്റെ യോഗ്യതയ്ക്കായി യുഎന്നിനെ സമീപിച്ചിട്ടില്ല.
എന്തായാലും, സാർക്ക് അംഗങ്ങൾക്കിടയിൽ ഈ വിഷയത്തിൽ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. സമവായത്തിലെത്താൻ സാധിക്കാത്തതാണ് സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകം ചിന്തിക്കണമെന്നും കാബൂളിലെ സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.