വാഷിങ്ടണ്‍:ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. നവംബർ മുതൽ രാജ്യത്ത് പ്രവേശനം നൽകുമെന്ന് കൊവിഡ് റെസ്പോൺസ് കോർഡിനേറ്റർ ജെഫ്രി സെയ്ന്റ്സ് അറിയിച്ചു.18 മാസമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇതോടെ എടുത്ത് മാറ്റുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ അന്ന് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാം . നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക.അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരും മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജരാക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു.