തിരുവനന്തപുരം: വയോജന പരിപാലനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ വയോശ്രേഷ്ഠാ പുരസ്ക്കാരം കേരളത്തിന് ലഭിച്ചതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. മുതിർന്ന പൗരൻമാർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും നന്നായി നടപ്പിൽ വരുത്തിയതിനാണ് കേരളത്തിന് പുരസ്ക്കാരം. അടുത്ത വെള്ളിയാഴ്ച ഡല്‍ഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.