ആരോഗ്യപ്രവര്‍ത്തകരുടെ പരാതികളില്‍ വേഗം നടപടി സ്വീകരിക്കണമെന്ന് പോലീസിന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. നിലവിലുള്ള കേസുകളില്‍ കര്‍ശനനടപടി വേണം.
ആശുപത്രികളിലെ പോലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് പോലീസ് മേധാവിയുടെ ഈ കര്‍ശന മാര്‍ഗനിര്‍ദേശം.