തിരുവനന്തപുരം: മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചു. പ്രമുഖ നിരൂപകൻ ഡോ.സുനിൽ പി ഇളയിടത്തിനാണ് അവാർഡ്. അദ്ദേഹത്തിൻ്റെ ‘മഹാഭാരതം സാംസ്ക്കാരിക ചരിത്രം’ എന്ന കൃതിക്കാണ് അവാർഡ്. ഉള്ളുർ സർവീസ് സഹകരണ ബാങ്ക് ആണ് നവധി സ്മരണ നിലനിർത്താൻ അവാർഡ് ഏർപ്പെടുത്തിയത്.
10,001 രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ തയ്യാറാക്കിയ ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഡോ. എം എ സിദ്ധിഖ്, സി അശോകൻ, വി എസ് ബിന്ദു എന്നിവ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. കഴിഞ്ഞവർഷം കഥാകൃത്ത് ഇ പി ശ്രീകുമാറിനായിരുന്നു അവാർഡ് ലഭിച്ചത്.
സെപ്റ്റംബർ 23 വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വെച്ചുനടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി എൻ വാസവൻ അവാർഡ് ദാനം നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകുന്ന ചടങ്ങിൽ സഹകരണമേഖലയിലെ പ്രമുഖർ ആശംസ നേരും. ഇതോടൊപ്പം വിദ്യാർഥികൾക്കായി നടത്തിയ വിവിധ സാഹിത്യ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാന ദാനവും മന്ത്രി നിർവ്വഹിക്കും. പൂർണമായും കോവിഡ് നിബന്ധനങ്ങൾ പാലിച്ചാണ് ചടങ്ങ് നടക്കുക.