തിരുവനന്തപുരം: സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.ലൈംഗിക അധിക്ഷേപം നടത്തുകയും ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കെതിരെയുമാണ് നടപടി. അഡ്മിന്‍മാരെ കണ്ടെത്തി സൈബര്‍ സെല്‍ നിരീക്ഷണം ആരംഭിച്ചു.
മറ്റ് മാധ്യമങ്ങള്‍ പോലെ വന്‍ പ്രചാരണം നേടിയിട്ടില്ലെങ്കിലും നിയമവിരുദ്ധ സംഘങ്ങള്‍ ഇവിടെ താവളമാക്കുന്നൂവെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. പാലാ ബിഷപ്പിൻ്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന സമൂഹമാധ്യമ ഇടപെടലുകളെക്കുറിച്ച് ഒരാഴ്ചയായി പോലീസ് നിരീക്ഷിച്ച് വരികയാണ്. ആ നിരീക്ഷണമാണ് ക്ലബ് ഹൗസിലെക്കെത്തിയത്.
തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ നടത്തുന്ന ഗ്രൂപ്പുകള്‍ പൊലീസ് കണ്ടെത്തി. സ്ത്രീകള്‍ക്ക് എതിരെ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി.