ചെറുപ്രായത്തില്‍ തന്നെ മിക്ക ആളുകള്‍ക്കും നര വരാറുണ്ട്. ഇതിൻ്റെ പ്രധാന കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ആളുകള്‍ സമ്മര്‍ദ്ദത്തിലാകുബോഴാണ് മുടിയും രോമങ്ങളും വേഗത്തില്‍ നരയ്‌ക്കുന്നതെന്നാണ്.
മുടിയ്‌ക്കും രോമത്തിനുമൊക്കെ നിറം നല്‍കുന്ന രാസവസ്തുവിൻ്റെ ഉല്‍പാദനവും അതിൻ്റെ പ്രവര്‍ത്തനവും മന്ദഗതിയിലാക്കാന്‍ സമ്മര്‍ദ്ദത്തിന് സാധിക്കും. പില്‍ക്കാലത്ത് ഇക്കാര്യങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നിരുന്നാലും കൃത്യമായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.
പല കാരണങ്ങള്‍ കൊണ്ട് മുടി നരയ്‌ക്കാമെന്നാണ് പഠനങ്ങളെല്ലാം ചൂണ്ടിക്കാട്ടിയത്. ചില ചര്‍മ്മ കാന്‍സര്‍ മരുന്നുകളും ചില രോഗികളുടെ മുടി നരയ്‌ക്കാന്‍ കാരണമാകുന്നു. ഡോക്ടര്‍മാര്‍ കരുതുന്നത് അവരുടെ ശരീരം മരുന്നിനോട് അനുകൂലമായി പ്രതികരിക്കുന്നു എന്നാണ്. ജനിതക പാതകള്‍, പാരിസ്ഥിതിക പാതകള്‍, മ്യൂട്ടേഷനുകള്‍ എന്നിവയ്‌ക്കും മുടി നരയ്‌ക്കുന്നതില്‍ ഒരു പങ്കുണ്ടെന്ന് പറയുന്നു.
മുടികൊഴിച്ചില്‍, കഷണ്ടി എന്നിവയുടെ വ്യക്തമായ കാരണം കണ്ടെത്താന്‍ ഇപ്പോഴും ഗവേഷകര്‍ പഠനം തുടരുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍, കഷണ്ടിക്കെതിരായ പരിഹാരങ്ങള്‍ക്കായുള്ള ഗവേഷണത്തിലും വികസനത്തിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. അവയില്‍ പലതും ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്. പ്ലസ്‌പോസ്റ്റന്റ് സ്റ്റെം സെല്ലുകള്‍ പോലുള്ളവ ഉപയോഗിച്ച് മുടി ആദ്യം മുതല്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ടെര്‍സ്‌കിക്ക് ഗവേഷക സംഘം. ഇത് പ്രവര്‍ത്തിക്കുകയാണെങ്കില്‍, മുടി കൊഴിച്ചിലിനും കഷണ്ടിക്കും ശാശ്വത പരിഹാരമാകും.