ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റർ തകര്‍ന്ന് വീണു. ഉധംപുര്‍ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് സംഭവം. കനത്ത മഞ്ഞു വീഴ്ച്ച കാരണം കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ രണ്ട് സൈനികരേയും പരിക്കുകളോടെ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഉധംപുര്‍ ഡി.ഐ.ജി സുലൈമാന്‍ ചൗധരി അറിയിച്ചു.