ക്യൂന്‍സ്ലാന്‍ഡ്: രാജ്യാന്തര ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി മിതാലി രാജ്. 20000 രാജ്യാന്തര റണ്‍സ് ആണ് മിതാലി തന്റെ റണ്‍ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലാണ് 20000 റണ്‍സ് എന്ന നേട്ടവും മിതാലി പിന്നിട്ടത്.
ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തുടക്കത്തിലെ പതറിയപ്പോള്‍ മിതാലിയുടെ അര്‍ധ ശതകമാണ് താങ്ങായത്. മിതാലിയുടെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ ശതകമാണ് ഇത്. 107 പന്തില്‍ നിന്ന് 61 റണ്‍സ് കണ്ടെത്തിയാണ് മിതാലി മടങ്ങിയത്.