വനന്തപുരം: മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൽ കരാർ ജീവനക്കാരുടെ നിയമനവും ശമ്പളവും പിആർഡി വഴി നേരിട്ട് നൽകാൻ ഉത്തരവ്. നിലവിൽ കരാർ ജീവനക്കാരെ സി ഡിറ്റ് വഴിയായിരുന്നു നിയമിച്ചിരുന്നത്.
സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്നവർക്കുള്ള വേതനം പിആർഡി സിഡിറ്റു വഴിയാണ് നൽകുന്നത്. എന്നാൽ ഇത് മാറ്റി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെയും വെബ് സൈറ്റിൻറെയും നടത്തിപ്പ് പിആർഡി ഏറ്റെടുക്കാനാണ് തീരുമാനം.ഇതിനായി സെൻറർഫോർ മാനേജ്മെൻറ് സ്റ്റഡീസ് വഴി വീണ്ടും കരാർ നിയമനം നൽകാൻ ഉത്തരവിറക്കി. ശമ്പളവും പിആർഡി നേരിട്ട് നൽകും. നിയമനത്തിന് പ്രത്യേക സമിതിഉണ്ടാക്കും.