കൊച്ചി: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളില്‍ രണ്ടുപേരെ കോഴിക്കോട്ട് നിന്ന് കണ്ടെത്തി. യുവതികളില്‍ ഒരാളുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇവരെ മെഡിക്കല്‍ കോളജ് വനിതാ സെല്ലിലേക്ക് മാറ്റി.
കൊൽക്കത്ത സ്വദേശിനിയായ ഒരു പെൺകുട്ടി ബാംഗ്ലൂരിലേക്ക് കടന്നതായി പൊലീസ് പറയുന്നു.
കടവന്ത്ര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കോല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പെൺകുട്ടികൾ മഹിള മന്ദിരത്തിലെ ഗേറ്റ് ചാടി രക്ഷപ്പെട്ടത്. മഹിളാമന്ദിരത്തിലെ രണ്ടാം നിലയിലെ ഇരുമ്പ് കമ്പിയിൽ സാരി കെട്ടിയശേഷം പെൺകുട്ടികൾ അതിലൂടെ ഭിത്തിയിൽ ചവിട്ടി താഴെ എത്തുകയും പിന്നീട് ഗേറ്റ് ചാടി രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന് ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.