ലഖ്നോ: സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി. യു.പിയിലെ പ്രയാഗ് രാജിൽ ഇദ്ദേഹം കഴിയുന്ന മഠത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് കത്തില്‍ പറയുന്നതായി പ്രയാഗ് രാജ് പൊലീസ് മേധാവി കെ പി സിങ് പറഞ്ഞു.
Prayagraj: President of Akhil Bharatiya Akhada Parishad, Mahant Narendra Giri found dead at his Baghambari Math located residence. A forensic team & a special team is carrying out the investigation, senior officials also present. Details awaited.
(File photo) pic.twitter.com/f8E6Y0mZTL
— ANI UP (@ANINewsUP) September 20, 2021
ഫോറന്‍സിക് സംഘം അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മഠത്തിലെത്തി പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചനമറിയിച്ചു.
അതേസമയം, നരേന്ദ്ര ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരിയെ സംഭവവുമായി ബന്ധപ്പെട്ട് ഹരിദ്വാറില്‍ നിന്ന് യു.പി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.