സിംല: അടുത്ത വർഷം നടക്കുന്ന ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ ചുമതലയുള്ള എഎപി നേതാവ് രത്‌നേഷ് ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് 68 നിയമസഭാ സീറ്റുകളാണ് ഉള്ളത്.
ഡല്‍ഹിക്ക് പുറമെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളായിരുന്നു ഇതിന് മുമ്പ് എ.എ.പി നേട്ടമുണ്ടാക്കാൻ ശ്രമിച്ചത്. ഈ അഞ്ച് സംസ്ഥാനങ്ങളിലും അടുത്ത വർഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.
അടുത്ത വർഷം നവംബറിലാകും ഹിമാചൽപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക.
ബി.ജെ.പിയാണ് നിലവിൽ ഹിമാചൽപ്രദേശ് ഭരിക്കുന്നത്. ജയറാം താക്കൂറാണ് മുഖ്യമന്ത്രി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കോൺഗ്രസ് 21 സീറ്റുകൾ നേടി. രണ്ട് സീറ്റില്‍ സ്വതന്ത്രരും ഒരു സീറ്റിൽ സിപിഐഎമ്മും വിജയിച്ചു.
















