സംസ്ഥാനത്ത് മഴ മാറിനിന്നെങ്കിലും പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. പ്രതിദിനം പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ഇതിനൊപ്പം ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിലും വലിയ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 8- ന് മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, ഈ മാസം ഇതുവരെ ആകെ 1014 രോഗികളെയാണ് കണ്ടെത്തിയത്. ഈ കാലയളവിൽ 6 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിദ്യാലയങ്ങളിലും പനി ബാധിതരുടെ കണക്ക് ഉയർന്ന നിലയിലാണ്. പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

















