ന്യൂഡല്‍ഹി: ചത്തീസ്ഗഢ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ മരിച്ച നിലയില്‍ കണ്ടെത്തി. രാജ്‌നന്ദ്ഗാവിലെ വസതിയില്‍ ആണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിരണ്ടുകാരനായ ഭാട്ടിയയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രഥമിക നിഗനമം.
വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയോ എന്ന കാര്യം പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മൃതദേഹം പോസറ്റ് മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ് മോര്‍ട്ട റിപ്പോര്‍ട്ട് വന്നതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയു.
എങ്കിലും മരണം ആത്മഹത്യയാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ഭാട്ടിയക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ ഭാട്ടിയയെ ഗുരുതരമായി ബാധിച്ചിരുന്നതായി പറയപ്പെടുന്നു.
ഖുജി നിയമസഭാമണ്ഡലത്തില്‍ നിന്നും മൂന്നുതവണ എം.എൽ.എയായി ഭാട്ടിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ആദ്യ ബി.ജെ.പി മന്ത്രിസഭയില്‍ വ്യവസായ വാണിജ്യ മന്ത്രിയാകുകയും ചെയ്തു.
2013-ല്‍ നിയമസഭാ ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് സിങ് പുറത്തുപോയിരുന്നു. തുടര്‍ന്ന് ബിജെപിയെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഖുജി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഭാട്ടിയ പരാജയപ്പെടുത്തി. എന്നാല്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തന്നെ ഭാട്ടിയ മടങ്ങിയെത്തുകയായിരുന്നു.