ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറൻറൈൻ നിർബന്ധമാക്കി ബ്രിട്ടൺ. ബ്രിട്ടൻറെ പുതുക്കിയ യാത്രാ നിർദേശങ്ങളിൽ കൊവിഷീൽഡിൻറെയും കൊവാക്സിൻറെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്സീനെടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടണിൽ ഒക്ടോബർ നാല് മുതൽ നിലവിൽ വരുന്ന പുതുക്കിയ യാത്രാനിയന്ത്രണങ്ങളാണ് ആശങ്കയാകുന്നത്. അംഗീകരിച്ച വാക്സീനുകളുടെ പുതുക്കിയ പട്ടികയിലും കൊവാക്സിനും കൊവിഷീൽഡുമില്ല. കൊവിഷീൽഡിൻറോയോ കൊവാക്സിൻറെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറൻറൈൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും.