ലക്നൗ: ഉത്തർപ്രദേശിൽ ലോക്ക്ഡൗിൽ കൂടുതൽ ഇളവുകൾ. ഉത്തർപ്രദേശ് സർക്കാറാണ് ഇക്കാര്യം അറിയിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തിയാണ് ഉത്തരവിട്ടത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്ഥലത്ത് വിവാഹ ചടങ്ങുകളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം.
അതിഥികൾക്ക് ഇരിക്കാനായി അകലം പാലിച്ചവേണം ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടതെന്നുംഉത്തരവിൽ വ്യക്തമാക്കുന്നു.ശുചിമുറികൾ വേണ്ടവിധം വൃത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.രാത്രി കർഫ്യൂ എല്ലാ ദിവസവും രാത്രി 11 മുതൽ രാവിലെ 6 വരെയായി തുടരുമെന്നും സർക്കാർ അറിയിച്ചു.