ന്യൂയോർക്ക് : പരിശീലന പറക്കലിനിടെ അമേരിക്കൻ സൈനിക വിമാനം തകർന്നു. ടെക്‌സസിലെ ലേക്ക് വർത്തിൽ രാവിലെയോടെയായിരുന്നു സംഭവം.സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം തകർന്ന് വീഴുകയായിരുന്നു.
രണ്ട് പേർ സുരക്ഷിതരായി താഴെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വിമാനം തകർന്ന് ആറോളം വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്.