തിരുവനന്തപുരം:പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സംയുക്ത യോഗവുമായി മതമേലധ്യക്ഷന്മാര്‍.ചങ്ങനാശ്ശേരി ബിഷപ് മാര്‍ പെരുന്തോട്ടം, ആര്‍ച്ച് ബിഷപ് സൂസൈ പാക്യം, ധര്‍മരാജ് റസാലം, പാളയം ഇമാം വി. പി. സുഹൈബ് മൗലവി, പാണക്കാട് മുനവറലി തങ്ങള്‍, ഗുരു രത്‌നം ജ്ഞാനതപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് പ്രശ്‌നപരിഹാരത്തിന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കുന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായിട്ടുള്ള എല്ലാവിധ തര്‍ക്കങ്ങളും പരിഹരിക്കുക, സാമുദായിക സൗഹാര്‍ദ അന്തരീക്ഷം ഉണ്ടാക്കാനുള്ള ഇടപെടല്‍ നടത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.