ന്യൂഡൽഹി;ചരൺജിത്ത് സിങ്ങ് ചന്നി പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കും . രാവിലെ പതിനൊന്ന് മണിക്ക് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക . ഇതിന് ശേഷം മന്ത്രിസഭ അംഗങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളും ആരംഭിക്കും.
നിയമസഭ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നിൽക്കെ പഞ്ചാബിലെ പ്രധാന വോട്ട് ബാങ്കായ സിക്ക് ദളിത് വിഭാഗത്തിന് പ്രാതിനിധ്യം നൽകിയാവും മന്ത്രിസഭ രൂപീകരിക്കുക. അതെസമയം പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന റിപോർട്ടുകളും പുറത്ത് വരുന്നുണ്ട്..അമരീന്ദർ സിങ് മന്ത്രിസഭയിലെ ചില മുതിർന്ന മന്ത്രിമാരെ നിലനിർത്താനും ഹൈക്കമാൻഡ് തലത്തിൽ തീരുമാനമായതായാണ് വിവരം.
പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായാണ് ചരൻ സിംഗ് ചന്നി ചുമതലയേൽക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം ദളിത് വിഭാഗം താമസിക്കുന്ന സംസ്ഥാനം കൂടിയാണ് പഞ്ചാബ്. സംസ്ഥാന രാഷ്ട്രീയത്തിൽ ഹൈക്കമാൻഡ് പിടിമുറുക്കുന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ചന്നിയുടെ സ്ഥാനലബ്ദി