തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
നിര്‍ബന്ധിച്ചുള്ളതോ മറ്റ് വഞ്ചനകളിലൂടെയോ മതപരിവര്‍ത്തനം ഇസ്‌ലാമില്‍ നടക്കുന്നില്ല. അത്തരത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല. സൗകര്യമില്ല ആളുകള്‍ക്ക് വരാം അല്ലാത്തവര്‍ക്ക് പോകാം എന്നതാണ് ഇസ്‌ലാമിലെ നയം. പാലാ ബിഷപ്പ് പറഞ്ഞത് തെറ്റാണ്. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം.
ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടത്. മുസ്ലിം സമുദായത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച വ്യക്തി അത് പിന്‍വലിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.