സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സില്‍ (SIIMA) തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ മാർട്ടിൻ. കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാര നിശയില്‍ ജയലളിതയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പ്രയാഗ വേഷം ധരിച്ച് എത്തിയത്.
ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയായിരുന്നു വേഷം. ഇതിനോടൊപ്പം മുഖത്തെ ചുവപ്പുനിറമുള്ള വട്ടപ്പൊട്ടും പ്രയാഗയെ വ്യത്യസ്തമാക്കി.
#PrayagaMartin Keeping it Simple and yet Classy#SIIMA #SIIMA2021 pic.twitter.com/yM7S9i2lYc
— SIIMA (@siima) September 18, 2021
ഏറെ നാളുകൾക്ക് ശേഷമാണ് താരനിബിഢമായ അവാർഡ് നിശയ്ക്ക് സിനിമ ലോകം സാക്ഷ്യംവഹിച്ചത്.
പൂർണിമ ഇന്ദ്രജിത് മുതൽ സാനിയ അയ്യപ്പൻ വരെ സൈമ റെഡ് കാർപ്പറ്റിൽ മലയാളി സാന്നിധ്യമായി.
നിവിൻ പോളി, റോഷൻ മാത്യൂ, അന്ന ബെൻ, പേളി മാണി, ഗോവിന്ദ് പത്മസൂര്യ, നിക്കി ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങൾ ഇക്കൊല്ലത്തെ സൈമ അവാർഡ് നിശയ്ക്ക് എത്തിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടന്നിരുന്നില്ല. അതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ സിനിമകളെയാണ് ഇപ്രാവശ്യം അവാർഡിനായി പരിഗണിച്ചത്.