വിയര്‍പ്പ് നാറ്റം കാരണം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഇത് ചിലർക് മാനസികമായ പ്രശ്നങ്ങള്‍ക്കുപോലും ഉണ്ടാക്കാറുണ്ട്. ഇതിനു പരിഹാരമായി പല വഴികളും നാം സ്വീകരിക്കാറുമുണ്ട്. അധികമായി മധുരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വിയര്‍ക്കുന്നതിനും വിയര്‍പ്പ് നാറ്റത്തിനും കാരണമാകുന്നു. ഇറുകിയ വസ്ത്രങ്ങള്‍ ചൂടുകൂടിയ സമയത്ത് ധരിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അതുപോലെ തന്നെ കുളികഴിഞ്ഞയുടന്‍ പൗഡര്‍ ഉപയോഗിക്കുന്നത് ചിലരുടെ ശീലമാണ്. ഇത്തരത്തില്‍ അമിതമായി പൗഡര്‍ ഉപയോഗിക്കുന്നതും വിയര്‍പ്പ് നാറ്റമുണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരം രാസവസ്തുക്കളെ ആശ്രയിക്കുന്നതിന് പകരമായി വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വിയര്‍പ്പു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ് നാരങ്ങ. കുളിക്കാനുള്ള വെള്ളത്തില്‍ നാരങ്ങനീര് ചേര്‍ത്ത് കുളിക്കുന്നത് വിയര്‍പ്പ് നാറ്റം മാറുന്നതിന് നല്ലതാണ്. അതുപോലെ വെള്ളം കുടിക്കുന്നതും കൊണ്ടും വിയർപ്പുനാറ്റം മാറ്റാനാകും.