കണ്ണൂര്‍: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ കരിപ്പൂരിലേക്കു വഴി തിരിച്ചു വിട്ടു. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷം മഞ്ഞ് നീങ്ങിയപ്പോള്‍ കണ്ണൂരില്‍ തന്നെ തിരിച്ചിറക്കി. മഞ്ഞുമൂടിയത് മൂലം റണ്‍വേ കാണാന്‍ പ്രയാസമായതോടെയാണ് രണ്ടു വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.55ന് എത്തേണ്ടിയിരുന്ന ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ, 5.15ന് എത്തേണ്ടിയിരുന്ന മസ്‌കത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് മൂടല്‍മഞ്ഞ് കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി പിന്നീട് കണ്ണൂരിലെത്തിയത്.