ന്യൂഡൽഹി;രാജ്യത്ത് കോവിഡ് മരുന്നുകളുടെ നികുതിയിളവ് ഡിസംബര്‍ 31 വരെ നീട്ടി.കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സെപ്റ്റംബര്‍ 30 വരെയാണ് ഇളവ് അനുവദിച്ചിരുന്നത്. ഇത് ഡിസംബര്‍ 31 വരെ നീട്ടാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) മരുന്നിന് നികുതി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സോള്‍ജിന്‍സ്മ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ഇത് ബാധകമാണ്. ഇറക്കുമതി ചെയ്യുന്ന എസ്എംഎ മരുന്നിന് കോടികളാണ് വില. ബയോ ഡീസലിന്റെ നികുതി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.