ആലപ്പുഴ: ഓമനപ്പുഴ പൊഴിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. നാലുതൈയ്ക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത്തും (10) അനഘയുമാണ് (9) മുങ്ങിമരിച്ചത്.
കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയതായിരുന്നു ഇരുവരും. പൊഴിയിലേക്ക് ഇറങ്ങി കളിക്കുന്നതിനിടെ ഒഴിക്കിൽപ്പെടുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളംവെച്ച് ആളുകളെ കൂട്ടിയപ്പോഴെക്കും കുട്ടികൾ മുങ്ങിത്താണിരുന്നു. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.