ന്യൂഡൽഹി : വനിത ഫുട്ബോൾ താരങ്ങൾക്കു പിന്നാലെ രാജ്യം വിട്ട് പാക്കിസ്ഥാനിലെക്കെത്തി അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകർ. യാത്രാരേഖകളില്ലാതെ അതിർത്തി കടന്ന അവർ പെഷാവറിലും ഇസ്‌ലാമാബാദിലും ഒളിവിൽ കഴിയുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പലായനം ചെയ്ത ഗായകരിൽ 6 പേരെ നേരിൽ കണ്ടശേഷമാണു റിപ്പോർട്ട് തയാറാക്കിയത്.
അഫ്ഗാനിൽ തുടർന്നാൽ വധശിക്ഷ ലഭിച്ചേക്കുമെന്നു ഭയന്നാണു രാജ്യം വിട്ടതെന്ന് ഗായകർ പറഞ്ഞു. കഴിഞ്ഞ മാസം ഉത്തര ബഗ്‌ലാൻ പ്രവിശ്യയിൽ നാടോടിഗായകനായ ഫവാദ് അന്തറാബിയെ വെടിവച്ചു കൊന്നതോടെയാണ് ഗായകർ പലായനം തുടങ്ങിയത്.