കേരളത്തിൽ മുസ്ലിംലീഗ് വലിയ പ്രതിസന്ധി നേരിടുകയാണ്, രാഷ്ട്രീയമായും സംഘടനാ പരമായുമുള്ള പ്രതിസന്ധി. ഇത്തരമൊരവസ്ഥ എന്തുകൊണ്ട് ഉണ്ടായി?
പതിറ്റാണ്ടുകളായി മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയാണ്. സംഘടനയിലൂടെയും ഭരണതലത്തിലൂടെയും അവർ ശക്തരായി മാറി. സി എഛ് മുഹമ്മദ് കോയയെ പോലുള്ള നേതാക്കൾ ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. പി കെ കുഞ്ഞാലികുട്ടിയെ പോലുള്ളവർ നേതൃത്വത്തിലേക്ക് വന്നപ്പോൾ അതിന്റെ ശക്തി വ്യാപനം വലുതായി. യു ഡി എഫ് മുന്നണിയിലെ വിലപേശൽ ശക്തിയായി മാറാൻ അധികകാലം എടുത്തില്ല
പി കെ കുഞ്ഞാലിക്കുട്ടി വളരെ പെട്ടന്നാണ് മുസ്ലിം ലീഗിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മാറിയത്. പാണക്കാട് കുടുംബത്തെ വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി തന്റെ തേരോട്ടം നടത്തിയത്. അഴിമതിയും കള്ളപ്പണ ഇടപാടുകളും വ്യാപകമാക്കി.ഇന്ത്യയിലും വിദേശത്തും വലിയ നിക്ഷേപങ്ങൾ നടത്തി. പാർടിക്ക് കിട്ടയപണം പോലും അപഹരിച്ചതായാണ് പറയപ്പെടുന്നത്. ചന്ദ്രിക പത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കാനും ശ്രമിച്ചു. കുഞ്ഞാലിക്കുട്ടിയെ പിന്തുടർന്ന് നിരവധി നേതാക്കളും അഴിമതി നടത്താൻ തുടങ്ങി. ഇപ്പോൾ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ഉള്ളവരെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. പാണക്കാട് തങ്ങളെ പോലും ചോദ്യം ചെയ്യാൻ സാധ്യതകാണുന്നു.ഇതെല്ലാം മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നു
മുസ്ലിം ലീഗിലെ പുതിയ തലമുറയും നേതൃത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. ഹരിതയിൽ ഉണ്ടായ പ്രശ്നങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. പഴയ നേതൃത്വത്തിന്റെ പിന്നാലെ പോകാൻ അവർക്ക് താല്പര്യം ഇല്ല. അത് പോലെ പാണക്കാട് കുടുംബത്തിനുള്ളിൽ നിന്നും കുഞ്ഞാലിക്കുട്ടിയോടുള്ള വിയോജിപ്പ് പുറത്തു വന്നു കഴിഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ തുടർന്നാൽ പാർട്ടിയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമായിരിക്കില്ല. വീണ്ടും കെ ടി ജലീൽമാർ ഉണ്ടായി വന്നേക്കാം. മുസ്‌ലിം ലീഗ് നേതൃത്വം എങ്ങനെ ഈ കാര്യങ്ങൾ നേരിടും എന്ന് കാത്തിരുന്നു കാണാം.