കൊച്ചി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്‌ത് നൽകിയ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. നഷ്ടം സഹിച്ച് ഡയറി ഫാം നടത്തിക്കൊണ്ടുപോകാനാകില്ല.
പോഷകാഹാരം നല്‍കണമെന്നുമാത്രമേ നിര്‍ദേശമുള്ളു, ബീഫ് തന്നെ നല്‍കണമെന്ന് നിര്‍ദേശമില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് ഹർജി കോടതി തള്ളിയത്.