കാബൂൾ:അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിൽ വനിത മന്ത്രാലയത്തിൽ സ്ത്രീ ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തി.മന്ത്രാലയത്തിലെ ജീവനക്കാരായിരുന്ന നാല് പേർക്കാണ് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവർ മന്ത്രാലയത്തിന് സമീപം പ്രതിഷേധം നടത്താനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം സ്ത്രീകൾക്ക് കായികവിനോദങ്ങളിൽ പങ്കെടുക്കുന്നതിനും താലിബാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 400ഓളം കായിക ഇനങ്ങളിൽ പുരുഷന്മാർക്ക് പങ്കെടുക്കാമെന്ന് പ്രഖ്യാപിച്ച താലിബാൻ, ഇവയിലൊന്നിലും സ്ത്രീകളുടെ പങ്കാളിത്തം അനുവദിക്കുന്നില്ല. ബുർഖ ധരിക്കാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാനാകില്ല. രക്തബന്ധമുള്ള പുരുഷനോടൊപ്പം മാത്രമാണ് ഇവർക്ക് പുറത്തിറങ്ങാൻ അധികാരം. അതേസമയം ആരോഗ്യമേഖലകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാമെന്ന് താലിബാൻ പറഞ്ഞിട്ടുണ്ട്.