മലപ്പുറം:ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്‌സ് മെന്റിന് മുന്നില്‍ ഹാജരായേക്കും. ഇന്ന് രാവിലെ 11മണിയോടെ ഇഡി കൊച്ചി ഓഫീസിൽ ഹാജരായി മൊഴി മുഈൻ അലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുല്‍ സമീറിന്റെ കഴിവുകേടാണെന്നും പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി നേരെത്തെ പരസ്യമായി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് മുഈനലിയില്‍ നിന്നും ഇ.ഡി ചോദിച്ചറിയുക.