വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേഴ്സ് ഡിസീസ്. ചെവിയുടെ ബാലന്‍സിൻ്റെ തകരാറുമൂലം ഉണ്ടാകുന്ന തലകറക്കം. ചെവിയില്‍ മണിമുഴങ്ങുന്നതു പോലെയുള്ള ശബ്ദവും, ചെവിക്കായ ഇല്ലാതെതന്നെ ചെവി നിറഞ്ഞിരിക്കുന്നതു പോലുള്ള തോന്നലും, ഇടയ്ക്കിടെ അനുഭവപ്പെടുന്ന കേള്വിക്കുറവുമൊക്കെയാണ് മറ്റു പ്രധാന ലക്ഷണങ്ങള്‍. രോഗം ചികിത്സിക്കാതിരുന്നാല്‍ ഭാവിയില്‍ കേള്‍വി പൂര്‍ണമായും നഷ്ടപ്പെടാം.സാധാരണഗതിയില്‍ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്.
എന്താണ് ഇതിനു കാരണം?
ചെവിക്കുള്ളിലെ അര്‍ധ വൃത്താകാര കുഴലിലെ എന്‍ഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം. എന്നാല്‍, ഇക്കാര്യം ചില ശാസ്ത്രജ്ഞന്മാര് വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്തക്കുഴലുകള്‍ മൈഗ്രേനിലെ പോലെ കോച്ചി ചുരുങ്ങുന്നതാണ് മിനിയേഴ്സ് രോഗം ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. വൈറസ് രോഗബാധ, അലര്‍ജികള്‍, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ചിലരില്‍ ഇതു പാര്യമ്പര്യമായി കാണുന്നതിനാല്‍ ജനിതക തകരാറുകളെയും തള്ളിക്കളയാനാവില്ല.
ചെവിയിലുണ്ടാകുന്ന എന്‍ഡോലിംഫിന്റെ അമിതോത്പാദനമാണോ , അവ ഉത്പാദനത്തിനനുസരിച്ച് അധികമുള്ളത് തിരിച്ചെടുക്കാത്തതുകൊണ്ടാണോ, ചെവിയിലിതു കൂടുതലായി പ്രശ്നമുണ്ടാക്കുന്നതെന്ന് ഈ രോഗം തിരിച്ചറിഞ്ഞിട്ട് നൂറ്റമ്പത് വര്‍ഷമായിട്ടും കണ്ടെത്താനായിട്ടില്ല.പ്രത്യേകിച്ച് ഒരു ടെസ്റ്റ് കൊണ്ടും രോഗനിര്‍ണ്ണയം സാധ്യമല്ല. തലച്ചോറിന്റെ സി.ടി, എം.ആര്. ഐ എന്നിവയെടുത്ത് മറ്റു തകരാറുകള്‍ ഒന്നുമില്ലന്ന് ഉറപ്പിക്കുകയാണ് ഈ രോഗമാണെന്ന് നിര്‍ണയിക്കാന്‍ സാധാരണ ചെയ്യുന്നത്.
രോഗാവസ്ഥ മിനിറ്റുകള്‍ മുതല്‍ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. പക്ഷേ, അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും വരാമെന്നതുകൊണ്ട് ഒറ്റയ്ക്ക് യാത്രചെയ്യാനോ, വാഹനം ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനാവില്ല എന്നാതാണു പ്രശ്നം.
ചിലര്‍ക്കു ചോക്ളേറ്റ്, മദ്യം, ചായ, കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ എന്നിവ കൊണ്ട് രോഗം കൂടുന്നതായി അനുഭവപ്പെടാറുണ്ട്. ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
രോഗചികിത്സ
എന്‍ഡോലിംഫ് കൂടുന്നു എന്ന് കരുതിയുള്ള ഒപ്പറേഷനുകളാണു സാധാരണരീതിയില്‍ ചെയ്തുവരുന്നത്.എന്ഡോലിം ഫാറ്റിക് സാക് സര്‍ജറി ചെയ്താല്‍ 60% രോഗികളിലും രോഗം കുറയാറുണ്ട്. കോക്ളിയ നശീകരണ ശസ്ത്രക്രിയകളിലെപ്പോലെ കേള്‍വിക്കു തകരാറു സംഭവിക്കാറുമില്ല.
എന്നാൽ, ഇതര വൈദ്യശാസ്ത്രങ്ങളില് താല്കാലികശമനം മാത്രം നല്കുമ്പോൾ ഹോമിയോപ്പതി ചികില്‍സയിലൂടെ പരിപൂര്‍ണ സുഖം ലഭിക്കുന്നതാണ്. നമ്മളിലുള്ള ജൈവശക്തി (വൈറ്റല്‍ ഫോഴ്സ്) യാണു രോഗം മാറ്റുന്നതെന്നും അതിനുള്ള ഒരു ഉത്തേജനം കൊടുക്കുക മാത്രമാണു മരുന്നുകള്‍ ചെയ്യുന്നതെന്നുമാണു ഹോമിയോപ്പതി വിശ്വസിക്കുന്നത്. അതിനാല്‍ മരുന്നുകഴിക്കുബോൾ ശരീരത്തിലെ തകരാറുകള്‍ പരിഹരിക്കുക മാത്രമാണു ചെയ്യുക. എന്‍ഡോലിംഫിന്റെ അളവ് നോര്മലില് നിന്നു താഴേക്കു പോവില്ല.