ജലാലാബാദ്: ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ബുധനാഴ്ച രാത്രി പഞ്ചാബിലെ ജലാലാബാദ് നഗരത്തിലാണ് സംഭവം. ഓൾഡ് സബ്സി മണ്ടിയിൽ നിന്ന് ബാങ്ക് റോഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ യാത്രികരെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു.