ഫ്ലോറിഡ: ബഹിരാകാശ വിനോദ സഞ്ചാരത്തിന് തുടക്കമിട്ട് സ്പേസ് എക്സ് പേടകം വിജയകരമായി പുറപ്പെട്ടു. ഇൻസ്പിരേഷൻ 4 പദ്ധതിയുടെ ഭാഗമായുള്ള പേടകം നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഫാൽകൺ 9 റോക്കറ്റ് ആണ് പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്.
പേടകത്തിലെ യാത്രക്കാരിൽ ആരും ബഹിരാകാശ വിദഗ്ധരല്ല എന്നതാണ് പ്രത്യേകത. ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനി ഉടമയായ ജാരദ് ഐസക്മാനും ഭൗമശാസ്ത്രജ്ഞനും അർബുദ രോഗിയായിരുന്ന ആരോഗ്യ പ്രവര്‍ത്തക ഹെയ് ലി (29)യും എയറോസ്പേസ് ഡേറ്റ എന്‍ജിനീയറും ആണ് യാത്രക്കാർ.
ദീർഘ കാലത്തെ ബഹിരാകാശ പരിശീലനം ലഭിക്കാത്ത യാത്രക്കാരെ ആറു മാസം മുമ്പാണ് തെരഞ്ഞെടുത്തത്. ഇലോൺ മസ്കിന്‍റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യ യാത്രയാണിത്. 200 മില്യന്‍ ഡോളറാണ് നാലു പേര്‍ക്കുള്ള യാത്രക്കൂലി. മൂന്നു തവണ ഭൂമിയെ വലംവെക്കുന്ന പേടകം യാത്രക്ക് ശേഷം ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങും.