ദുബൈ: സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കാണികളെ അനുവദിക്കുമെന്ന് ബി.സി.സി.ഐ. കോവിഡ് മൂലം ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറാണ് യു.എ.ഇയിൽ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്.
എന്നാല്‍, എത്ര ശതമാനം കാണികളെ അനുവദിക്കും എന്ന വിവരം വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതിക്ക് സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ 60 ശതമാനം കാണികളെ അനുവദിച്ചിരുന്നു. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.