കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി (കെ.ഒ.ടി.സി) ഡിജിറ്റൽ എംപ്ലോയി ഫീച്ചർ പുറത്തിറക്കി. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനവും സാങ്കേതിക പുരോഗതിയുടെ മാറ്റവും ഉൾക്കൊണ്ടാണ് നടപടി. ജീവനക്കാരുടെ ഡേറ്റ വിശകലനം, ജോലി പ്രക്രിയ ലളിതമാക്കൽ എന്നിവയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടും.
കാര്യക്ഷമത, ഉൽപാദനക്ഷമത, കൃത്യത, ഗുണനിലവാരം എന്നിവയും ചെലവു കുറക്കലും പ്രോത്സാഹിപ്പിക്കാനാണ് ഫീച്ചർ ലക്ഷ്യമിടുന്നതെന്ന് കെ.ഒ.ടി.സി ഇൻഫർമേഷൻ ടെക്നോളജി ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹാനി ബെഹ്ബെഹാനി പറഞ്ഞു. ഫീച്ചർ വിജയകരമായി പരീക്ഷിച്ചതായും സമയവും ചെലവും കാര്യക്ഷമമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ബെഹ്ബെഹാനി കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ