കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ സഭയുടെ പുതുതായി അഭിഷിക്തനായ ബിഷപ് ജോസഫ് ക്രിസോസ്റ്റം തിരുമേനിക്ക് മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക അനുമോദനം അറിയിച്ചു. യോഗത്തിൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക വികാരി പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. സഭയുടെ വളർച്ചക്കും സുവിശേഷ വേലക്കും ജോസഫ് ക്രിസോസ്റ്റം തിരുമേനിക്ക് കൂടുതൽ സംഭാവനകൾ നൽകാൻ കഴിയട്ടെയെന്ന് ആശംസിച്ചു.
കുവൈത്ത് ഇടവകയുടെ നേതൃത്വത്തിൽ പുതിയ ബിഷപ് ചുമതലയേൽക്കുന്ന മധ്യപ്രദേശ് ഭദ്രാസനത്തിന് മേഘാലയയിലെ നിർധനരായ ആളുകൾക്ക് 100 കിലോ വസ്ത്രങ്ങൾ അയച്ചു കൊടുക്കാൻ കഴിഞ്ഞെന്നും ഇടവക വികാരി അറിയിച്ചു. ഇടവക സെക്രറി മൃദുൻ ജോർജ്, വൈസ് പ്രസിഡന്റ് ജോസ് തോമസ്, ട്രസ്റ്റി രാഗിൽ എന്നിവർ ആശംസകൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ