തിരുവനന്തപുരം: കുട്ടികളിലെ സിറോ സർവെ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികൾക്കായി ഒരുങ്ങുന്നത് മികച്ച സംവിധാങ്ങളാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ സര്‍വേ സഹായിക്കുമെന്നും ഇതനുസരിച്ച് വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കുമെന്നും കൃത്യതയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയോര മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടവർ സ്ഥാപിക്കാൻ സർക്കാർ ഭൂമി പാട്ടത്തിനും വാടകയ്ക്കും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കേബിൾ വലിക്കാനാകാത്ത ഇടങ്ങളിൽ ബദൽ സംവിധാനം ഉണ്ടാക്കുമെന്നും ആദിവാസി കോളനികളിൽ കേബിൾ വലിക്കുന്നതിന് പണം ഇടാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതോടൊപ്പം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് അടുത്ത അവലോകനയോഗത്തിന് ശേഷം പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. ശനിയാഴ്ച അടുത്ത കോവിഡ് അവലോകനയോഗം ചേര്‍ന്ന ശേഷം വിവിധ മേഖലകളില്‍ നിന്ന് ഇളവുകള്‍ സംബന്ധിച്ച് ഉയരുന്ന ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വാക്‌സിനേഷനില്‍ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസംഖ്യയിലെ 80 ശതമാനത്തിലധികം ആളുകള്‍ക്ക് ഒന്നാം ഡോസ് നല്‍കി കഴിഞ്ഞു. വാക്‌സിനേഷനോട് വിമുഖത കാണിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്‌സിനെടുത്തവരും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കിടെ കൊവിഡ് ആക്ടീവ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ച രോഗസ്ഥിരീകരണ നിരക്കും സജീവകേസുകളുടെ എണ്ണവും 6 ശതമാനവും 21 ശതമാനവും കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി വിജയകരമായി മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി . നൂറുദിന കര്‍മ പരിപാടിയുടെ അവലോകന യോഗം ഇന്ന് ചേര്‍ന്നു. വിവിധ വകപ്പുകള്‍ നൂറുദിന പരിപാടിയില്‍ പൂര്‍ത്തീകരിക്കാതെ കണ്ടത് 171 പദ്ധതികളാണ്. സെപ്തംബര്‍ 19നാണ് നൂറുദിന പരിപാടികള്‍ അവസാനിക്കേണ്ടത്. 171 പദ്ധതികളില്‍ 100 ശതമാനം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ 101 എണ്ണമാണുള്ളത്. 63 ശതമാനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.