ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ‘ധബാരി ക്യുരുവി’ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിലൂടെ നിർവഹിച്ചു. ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന സിനിമയുണ്ടാകുന്നത്. അജിത്ത് വിനായക ഫിലിംസും ഐവാസ് വിഷ്വൽ മാജിക്കും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പൂർണമായും ഇരുള ഭാഷയിലാണ് ഒരുങ്ങുന്നത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉടൻ ചിത്രീകരണം ആരംഭിക്കും.
കഥ: പ്രിയനന്ദനൻ, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: ആര്. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന,ചമയം: ജിത്തു പയ്യന്നൂര്‍
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F408913253932015&show_text=true&width=500
വസ്ത്രാലങ്കാരം: ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജയ്പാല്, ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ,
കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ, സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റർ ഡിസൈൻ: സലിം റഹ്മാന്