മംഗളൂരു:മംഗ്ലൂരുവിൽ നിപ സംശയിച്ച ലാബ് ടെക്നീഷ്യന്റെ പരിശോധന ഫലം നെഗറ്റീവ്.പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത്. കാർവാഡ് സ്വദേശിയായ ഇദ്ദേഹത്തെ ബുധനാഴ്ച തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്ന് എത്തിയ ഒരാളുമായി ഇയാള് അടുത്ത സമ്പർക്കം പുലർത്തിയിരുന്നു.
















